Thursday 30 May 2013

അപഗ്രഥനം

ഓരോരുത്തരുടെയും ലോകം അവരവരുടെ അപഗ്രഥനത്താല്‍ ഉളവായതാണ്. അപഗ്രഥനം വിചാരങ്ങളെ ആശ്രയിച്ചിരിക്കുന്നു. പറന്നു ക്ഷീണിച്ച് തിരിച്ചെത്തുന്ന പക്ഷി എങ്ങനെയാണോ തന്റെ ചിറകുകളെ മടക്കി ഒതുക്കി വെയ്ക്കുന്നത് അതുപോലെ വിചാരങ്ങളെ അടക്കി തന്നത്താന്‍ അപഗ്രഥിച്ച് ശാന്തരാകാം. നോക്കൂ ഇപ്പോള്‍ ലോകം ശാന്തമാണ്. 

Rays of Calm

Rays of the Sun in the rise and in the dawn are extremely beautiful and calm. Make our thoughts become like that. Not to salute, people will not even be think to looking at the mid-noon Sun.

ശാന്തിയേകുന്ന രശ്മികള്‍

പ്രഭാതത്തിലേയും സന്ധ്യാസമയത്തെയും സൂര്യന്‍റെ രശ്മികള്‍ ഭംഗിയുള്ളതും ശാന്തിയേകുന്നതുമാണ്. അതുപോലെ നമ്മുടെ വിചാരങ്ങളെയും നമുക്ക്‌ ശാന്തമാക്കാം. നട്ടുച്ചനേരത്തെ സൂര്യനെ നമസ്കരിക്കുവാന്‍ പോയിട്ട് നോക്കുവാന്‍ പോലും ആരും ധൈര്യപ്പെടുകയില്ല.

Truth will always be truth

Truth will always be truth though it is said by an idiot. One should have open mind to respect and to admit it.
Lie will always be lie only, though it is said by a wise man or even an Emperor. One should have the guts to defend it.

സത്യം സത്യം തന്നെ

സത്യം ഏതു പമ്പരവിഡ്ഢി വിളിച്ചു പറഞ്ഞാലും സത്യം സത്യം തന്നെയാണ്. അതിനെ അംഗീകരിച്ചു തരുവാനുള്ള സന്മനസ്സുണ്ടാവണം. അസത്യം ഏതു കൊടികുത്തിയവന്‍ വിളിച്ചു കൂവിയാലും അസത്യം അസത്യം തന്നെയത്രേ. അതിനെ എതിര്‍ക്കുവാനുള്ള ചങ്കൂറ്റമുണ്ടായിരിക്കണം. 

ഹാവൂ....രക്ഷപ്പെട്ടു... !

ഹൊ. അങ്ങനെ മലയാളവും ശ്രേഷ്ഠഭാഷയായി. ഇനി സുരേഷ് ഗോപിയെപ്പോലെ കൊങ്ങയ്ക്കുപിടിച്ച് എന്തോക്കെയോ ഉണ്ടല്ലോ അതെല്ലാം കൂട്ടിക്കുഴച്ച് രണ്ടു നല്ല വര്‍ത്തമാനം കാച്ചുന്ന ആ പഴയ മലയാളം പറയുവാന്‍ പറ്റുമോ ആവോ? ഹാവൂ.... എന്തായാലും എന്റെ മാതൃഭാഷ പ്രാകൃതമായതുകൊണ്ട് രക്ഷപ്പെട്ടു... ! 

അപ്പൊ നമ്മള്‍ ആരായി?

515 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഒരു സായ്പ്‌ കേരളത്തിലെത്തി. ഇതുവരെ നമ്മള്‍ പഠിച്ചത് അയാള്‍ കാപ്പാട് തീരത്ത് കാലുകുത്തിയെന്നാണ്. ദേ ഇന്നലെ സുപ്രഭാതത്തില്‍ അത് കാപ്പാടല്ല, കൊയിലാണ്ടി ആണെന്ന്.... അപ്പൊ നമ്മള്‍ ആരായി?

May 20 - the Dark Day

May 20. This day marks the landing of the western powers into the soil of our nation. In May 20, 1498 Vasco da Gama put his step at Kappad Beach near Calicut. This date changed the fate of our nation especially to a tiny community called “Konkani” who were resided in the beautiful sea-land area named “Konkan”. They did not foreseen what catastrophe await them at that time. Though the Gama was only an explorer but his intention was not that much transparent. The time had proven that also. This exploration of India by the western powers by their vested interest made Konkanis to left their homeland and go far away unknown lands for rescue.

Although more than 500 years passed now, but the wound the westerners given to Konkani community is not yet healed. I reside in Cochin where the same Gama was once buried (St. Francis Church, Fort Kochi). Not like Goa, where the other brothers of Konkani community suffered lot under Portuguese rule, the Konkanis of Cochin had to survive their identity and resist it from three western powers who ruled here. Cochin had a long history of rule under colonization. The city ruled once by Portuguese, then by the Dutch and at last by the British. Konkani community got challenged many times under these colonial rules. They even once attacked by Portuguese and had to witness the destruction of their main religious centre i.e. Tirumala Devaswom Temple at Gosripuram (Cochin) and helplessly flew to hide themselves.

So, this day, even if, some say that it is a beginning of a new era which had opened gate to new India, for Indians who get proud in the glorious past of our forefathers should not easily forget this dark day.

Impossible Dreams

The main reason for this situation of our nation, I think, that great souls and the leaders of our land had so many impossible dreams about the future and the common man had no single dream about their present. 

നടക്കാത്ത സ്വപ്നങ്ങള്‍

പല മഹാന്മാര്‍ക്കും നേതാക്കള്‍ക്കും നാളത്തെക്കുറിച്ചുള്ള നടക്കാത്ത സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു എന്നതും സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ ഇന്നത്തെക്കുറിച്ചുപോലുമുള്ള സ്വപ്നങ്ങള്‍ ഇല്ലാതായിരിക്കുന്നു എന്നതുമാണ് ഈ രാജ്യത്തെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. :)